Wednesday, 4 July 2012

കൂട്ടുകാരന്‍




തെറ്റുകൾ തെറ്റുകളാകുന്നില്ല,
മനസ്സു കൊട്ടിയടക്കനായാല്‍ ,
നാക്കിനു തത്വം പറയാനായാല്‍
കമ്മ്യൂണിസവും കര്‍മയോഗവും -
ചിതലിക്കുന്നിടത്തോ -
നീയെന്‍ ചിത്രം വരച്ചത് കൂട്ടുകാരാ ?!
നീ നീട്ടിയ പാശാഗ്രം ,
മെഴുകിനേ്റതായിരുന്നല്ലോ! ;
അതു കാണാതിരുന്നു , -
ഞാന്‍ ഗാന്ധാരി.
<തെറ്റും ശരിയും തര്‍ക്കിക്കുമ്പോള്‍ ,
ഉടഞ്ഞ കുപ്പിവളകള്‍ ഞെരുങ്ങുന്നു ;
പെറുക്കിയെടുക്കുമ്പോള്‍ ,
ആയിരം ശരങ്ങളായ് തറയ്ക്കുന്നു -
കണ്ണുകളില്‍ ;
നിന്റെ ചിതകൂട്ടാനെനിക്കാവുമോ ?! >
ഭയം തോന്നിയില്ലേ ?!,
പാഴ്വാക്കുകള്‍ -
തലക്കുമീതെയാടി ,
വരണ്ട രാത്രികളില്‍ വേട്ടയാടിയാലെന്നു ?!,
എന്റെ ദൈവങ്ങള്‍ -
കൂര്‍ത്തദംഷ്ട്രകള്‍ ആഴ്ത്തിയാലെന്നു ?,
നീ സമര്‍ത്ഥനായിരുന്നു ;
എന്‍റെ ദൈവങ്ങള്‍ ശബ്ദിക്കയില്ലെന്നു ,
ഞാനവിടെച്ചാർത്തുന്ന
മണമുള്ള പൂക്കള്‍ അലങ്കാരമെന്നു ,
നീയുമറിഞ്ഞിരുന്നു.
നീയറിയാതിരുന്നതൊന്നുമാത്രം -
രുധിരംവാർന്നുക്കിടക്കുന്നെന്നാലുമെന്റെ തൂലികക്ക്
നിന്റെ പൊൻച്ചുരികകളെക്കാൾ മൂർച്ചയുണ്ടെന്ന് !