തെറ്റുകൾ തെറ്റുകളാകുന്നില്ല,
മനസ്സു കൊട്ടിയടക്കനായാല് ,
നാക്കിനു തത്വം പറയാനായാല്‍
കമ്മ്യൂണിസവും കര്‍മയോഗവും -
ചിതലിക്കുന്നിടത്തോ -
നീയെന്‍ ചിത്രം വരച്ചത് കൂട്ടുകാരാ ?!
നീ നീട്ടിയ പാശാഗ്രം ,
മെഴുകിനേ്റതായിരുന്നല്ലോ! ;
അതു കാണാതിരുന്നു , -
ഞാന്‍ ഗാന്ധാരി.
<തെറ്റും ശരിയും തര്‍ക്കിക്കുമ്പോള്‍ ,
ഉടഞ്ഞ കുപ്പിവളകള്‍ ഞെരുങ്ങുന്നു ;
പെറുക്കിയെടുക്കുമ്പോള്‍ ,
ആയിരം ശരങ്ങളായ് തറയ്ക്കുന്നു -
കണ്ണുകളില്‍ ;
നിന്റെ ചിതകൂട്ടാനെനിക്കാവുമോ ?! >
ഭയം തോന്നിയില്ലേ ?!,
പാഴ്വാക്കുകള്‍ -
തലക്കുമീതെയാടി ,
വരണ്ട രാത്രികളില്‍ വേട്ടയാടിയാലെന്നു ?!,
എന്റെ ദൈവങ്ങള്‍ -
കൂര്ത്തദംഷ്ട്രകള് ആഴ്ത്തിയാലെന്നു ?,
നീ സമര്‍ത്ഥനായിരുന്നു ;
എന്റെ ദൈവങ്ങള്‍ ശബ്ദിക്കയില്ലെന്നു ,
ഞാനവിടെച്ചാർത്തുന്ന
മണമുള്ള പൂക്കള്‍ അലങ്കാരമെന്നു ,
നീയുമറിഞ്ഞിരുന്നു.
നീയറിയാതിരുന്നതൊന്നുമാത്രം -
രുധിരംവാർന്നുക്കിടക്കുന്നെന്നാലുമെന്റെ തൂലികക്ക്
നിന്റെ പൊൻച്ചുരികകളെക്കാൾ മൂർച്ചയുണ്ടെന്ന് !
പറയുന്ന തത്വങ്ങള്‍ക്കും മന:സ്സാക്ഷിയുടെ വാതിലുകള്‍ക്കും കൊട്ടിയടയ്ക്കാവുന്നതിലും മേലെയാണ് മഴവില്ലില്‍ ഒരുമിച്ചു കണ്ട സ്വപ്നങ്ങളുടെ സ്ഥാനം....
ReplyDeleteമെഴുകുണങ്ങിയ കമ്മ്യൂണിസവും , കുപ്പിവളകളുടെ പരിവേദനങ്ങളും കൊണ്ട് ആ സ്വപ്ങ്ങളുടെ ചിതയൊരുക്കരുത് കൂട്ടുകാരീ...
വിശ്വാസത്തിന്റെ നിറമുള്ള പൂക്കള്‍ ചവിട്ടിയരയ്ക്കപ്പെട്ടാലും ജ്വലിച്ചു നില്ക്കുന്ന ആ സ്വപ്നങ്ങളെ ബഹുമാനിക്കുക തന്നെ വേണം....
എഴുതുക...വീണ്ടും വീണ്ടും....സ്വപ്നങ്ങള്‍ക്ക് പാവ് നെയ്യാന്‍ എഴുത്തിനോളം പോന്ന മറ്റൊന്നില്ല...
" തെറ്റുകള്‍ തെറ്റുകളാകുന്നില്ല,
സഹനത്തിന്റെ അതിരുകള്‍ ഭേദിക്കപ്പെടാതെ,
വാല്‍സല്യത്തിന്റെ കുത്തൊഴുക്കില്‍,
ക്ഷമപ്പാടത്ത് ഇടവപ്പാതി പെയ്യുമ്പോള്‍ ..."
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക..
വാക്കുകള്‍ക്കും സമയത്തിനും നന്ദിയുണ്ട് സുഹൃത്തേ .. താങ്കളും ബ്ലോഗര്‍ ആണെന്നറിഞ്ഞതില്‍ സന്തോഷമുണ്ട് ..
ReplyDeleteവായിക്കാന്‍ അവസരം തന്നതിന് നന്ദിയുണ്ട് .. :-)