കഴിഞ്ഞവർഷമാണ്. ഓഫീസ് ജോലിക്കാരായ ഞങ്ങൾ രണ്ടു പേരും പകൽ സമയം കുട്ടികൾക്ക് കൂട്ടിരിക്കാൻ ഒരാളെ അന്വേഷിക്കുകയായിരുന്നു. ഒരു റിട്ടയേർഡ് പോലീസുകാരനോ , അല്ലെങ്കിൽ പട്ടാളക്കാരനോ ആയിരിക്കും അനുയോജ്യമെന്ന് ശത്രുക്കൾ അടക്കം പറഞ്ഞിരുന്നു - യുദ്ധത്തിലോ കുറഞ്ഞത് ലാത്തിചാർജിലോ പങ്കെടുത്തവർക്കേ അവരേ നിയന്ത്രിച്ചു നിർത്താനാകൂ എന്നവർ വിശ്വസിച്ചു . അതിനോട് ഞങ്ങൾക്ക് വിയോജിപ്പുണ്ടായിരുന്നു - സിംഹത്തെ വളയത്തിൽ കൂടി ചാടിക്കുന്ന , കരടിയെക്കൊണ്ട് സൈക്കിൾ ഓടിപ്പിക്കുന്ന , ആനയെ കസേരപ്പുറത്തു നിർത്തുന്ന ഒരു റിങ് മാസ്റ്റർക്കും അത് സാധിക്കും. കൂട്ടത്തിൽ ഞാണിന്മേൽ നടക്കാനോ , ശീർഷാസനത്തിൽ നിൽക്കാനൊ പഠിച്ചാൽ തെറ്റുണ്ടോ ? . എന്തായാലും ഒന്നുകിൽ ക്ഷമ വേണം അല്ലെങ്കിൽ തോക്കെടുക്കണം - അക്കാര്യത്തിൽ തീരുമാനമായിരുന്നു
അപ്പോഴാണ് അങ്ങേവീട്ടിൽ ജോലിക്കുവരുന്ന ദുർഗ്ഗ തുളസി എന്നൊരു സ്‌ത്രീയെ കുറിച്ച് പറയുന്നത്. പാറാവുകാരനായ ബാബുറാമിന്റെ ഭാര്യയാണ് . സിക്കിമിൽനിന്നു ദുർഗ്ഗ വന്ന പോലെ ജോലി അന്വേഷിച്ചു നേപ്പാളിൽ നിന്നു വന്നതാണ് തുളസി , ബാംഗ്ലൂരിലേക്ക് . "ആയിക്കോട്ടെ! തുളസി വരട്ടെ . എങ്ങനെപോകുന്നെന്നു നോക്കാം " - എന്ന് പറഞ്ഞു ദുർഗ്ഗയോട് .
അന്ന് വൈകുന്നേരം തന്നെ തുളസി വന്നു . തുളസി ! - അവളൊരു ഷിംല ആപ്പിൾ പോലിരുന്നു , പ്രകാശമാനമായ മുഖം , ചിരിക്കുമ്പോൾ ഉരുണ്ടുകൂടുന്ന കവിളിനുമുകളിൽ രക്തതുടിപ്പിന്റെ ചുവപ്പുനിറം , തുറന്ന നിഷ്കളങ്കമായ ചിരി , തുളസിയെ ആദ്യ മാത്രയിൽ തന്നെ ആരും സ്നേഹിച്ചു പോകുമായിരുന്നു
"ദീദി , മൂന്നു മക്കളുണ്ട് . ഇളയ രണ്ടുപേർ നേപ്പാളിൽ തന്നെ - ഒരാൾ അമ്മയോടൊപ്പം താമസിച്ചു സ്കൂളിൽ പഠിക്കുന്നു . രണ്ടാമത്തെയാൾ കൊറിയൻ ഭാഷ പഠിക്കുന്ന കോളേജിലാണ് - ഗ്രാമത്തിൽ നിന്ന് മാറി വലിയ പട്ടണത്തിലാണ് , കാത്മണ്ഡുവിൽ " , തുളസി അഭിമാനത്തോടെ പറഞ്ഞു തുടർന്നു , " കൊറിയൻ ഭാഷ പഠിച്ചവർക്ക് നല്ല ഭാവിയുണ്ട് . ഗ്രാമത്തിലെ കുറെ യുവാക്കൾ കൊറിയൻ ഭാഷ പഠിച്ചു കൊറിയയിലേക്ക് ചേക്കേറിയിരിക്കുന്നു ", ഒരു ചെറു പുഞ്ചിരിയോടെ അവൾ പ്രതീക്ഷയുടെ വിദൂരതയിലേക്ക് നോക്കി വർത്തമാനകാലത്തേക്കു തിരിച്ചുവന്നു . "മകളെ വിവാഹം ചെയ്തയച്ചു. അതിലൊരു കൊച്ചുമകളുണ്ട് . ഇവിടുത്തെ എളേതിന്റെ പ്രായം . എന്നാൽ കാഴ്ചക്ക് ഇത്രേം ഉണ്ടാവില്ല. പ്രായം തികയാതെ പെറ്റതായതുകൊണ്ട് എന്നും അസുഖവുമാണ് ", അത് പറയുമ്പോഴും തുളസിയുടെ ചിരി മാഞ്ഞിരുന്നില്ല . പാതികീറിയ കണ്ണുകളുടെ ഇരു കോണിലും പ്രായത്തിന്റെ ചുളിവുകൾ വരുന്നുണ്ടോയെന്നറിയാൻ, അവളുടെ മങ്ങിയ പുഞ്ചിരിക്ക് ആഴം കൂടാൻ എന്റെ വ്യർത്ഥത കാത്തിരുന്നു
"എന്തു പ്രായണ്ട് ? - നരക്കാത്ത നീളമൊത്ത മുടിയും , തിളങ്ങുന്ന മുഖവും സഹിക്കാനാകാതെ, സംസ്കാരത്തിന്റെ അതിർവരമ്പുകളെ ലംഘിച്ചു കൊണ്ടു എന്നിലെ സ്ത്രീ ചോദിച്ചു.
"അല്ലാ ! കുട്ട്യോൾടെ പിന്നാലെയൊക്കെ ഓടേണ്ടി വരും ", എൻറെ ഔത്സുഖ്യത്തിനു ഒരാവശ്യത്തിൻറെ അനാവരണം തീർത്തുകൊണ്ട് ഞാൻ പറഞ്ഞു .
"ഒരു മുപ്പതായിക്കാണും , ദീദി" - അവർ പറഞ്ഞതിൽ ഒരു താൽപര്യക്കുറവ് ഞാൻ ചികഞ്ഞെടുത്തു.
"മുപ്പതോ ?", എന്നിലെ സ്ത്രീ പ്രായത്തിനു ലേലം വിളിച്ചു , "അപ്പൊ മോൾക്കോ ?"- ഞാൻ വിട്ടില്ല .
"അവൾക്കു ഇരുപത്തി ഒന്ന് ", അത് കൂടിയായപ്പോൾ എൻറെ സഹനത്തിന്റെ എല്ലാ അണക്കെട്ടും തുളസി ഭേദിച്ചു .
"അതെങ്ങനെ തുളസി , അപ്പൊ നീ എത്ര വയസ്സിലാ കല്യാണം കഴിച്ചത് ?" , എന്നായി ഞാൻ .
"പ്രായമൊക്കെ ഓർത്തു വെക്കാവുന്നതിനേക്കാൾ മുന്നേ കല്യാണം കഴിഞ്ഞു, ദീദി" , അവൾ പറഞ്ഞു .
"അപ്പോ, എത്ര പഠിച്ചിട്ടുണ്ട് ?", പിന്നേം ഞാൻ ചോദിച്ചു .
"ഞാൻ സ്കൂളിലൊന്നും പോയിട്ടില്ല, ദീദി . മകളെയും ഞങ്ങൾ നേരത്തെ വിവാഹം കഴിപ്പിച്ചു. നിങ്ങൾ നഗരങ്ങളിൽ പെൺകുട്ടികളെ വളർത്തുന്നതെങ്ങനെയാണെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു "- താൻ ഭൂതകാലത്ത് എടുത്ത ഒരു തീരുമാനവും വർത്തമാനകാലത്തെ ജോലിസാധ്യതകളെ ബാധിക്കരുതെന്ന പോലെ പശ്ചാത്താപത്തിന്റെ സ്വരത്തിൽ തുളസി പറഞ്ഞൊപ്പിച്ചു .
അവളുടെ പ്രായത്തിൻറെ കണക്ക് തെറ്റുന്നതിൽ അവൾക്കില്ലാത്ത ഉൽക്കണ്ഠ കാണിച്ചതിൽ , വിദ്യാഭ്യാസം സിദ്ധിക്കാത്ത ഒരു സ്ത്രീയോട് കണക്കിന്റെ വരിഷ്ഠിത കാണിച്ചതിൽ ഞാൻ ലജ്ജിച്ചു പോയി .
എന്തായാലും എന്റെ ന്യായവിധിക്കു കാത്തുനിൽക്കാതെ ,കുട്ടികൾക്ക് തുളസിബായി പ്രിയങ്കരിയായി. അമ്മേടടുത്തുന്നു മാറാത്ത മൂന്നുവയസ്സുകാരന് തുളസിബായി മതിയെന്നായി ; കുട്ടികൾ വീട്ടിൽ സംസാരിക്കുന്ന ഭാഷ ഹിന്ദിയായിത്തുടങ്ങി. അച്ഛനുമമ്മേം കുറച്ചു വൈകിവന്നാലും മതിയെന്നവർ പറഞ്ഞുതുടങ്ങി. കൊടുക്കുന്ന ശമ്പളത്തിനുള്ള ജോലിയും , അതിലും മേലെ വിലയിടാനാവാത്ത സ്നേഹവും വിശ്വാസ്യതയും അവൾ ഞങ്ങൾക്ക് തന്നു. ഞങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഹിമാലയത്തിനപ്പുറത്തുള്ള ഒരു നാലടി ഉയരക്കാരിയായിരിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല . അവരുടെ പ്രാരാബ്ധങ്ങളും എൻറെ ധനസ്ഥിതിയും അനുസരിച്ചുള്ള വേതനം ഞാനവർക്ക് കൊടുക്കുന്നുണ്ടോയെന്നു മനസ്സ് ചോദിച്ചുതുടങ്ങി . അപ്പോഴെല്ലാം ഞാനാ ചോദ്യത്തിന് മറുചോദ്യം ചോദിച്ചു ഒഴിഞ്ഞുമാറി
തുളസിയും ഞങ്ങൾക്കൊപ്പം സന്തുഷ്ടയായിരുന്നു എന്ന് ഞാൻ കരുതുന്നു. അതിലൊരു പ്രധാന കാരണം - ഞാനവരെ പരിചയക്കാർക്ക് नानी* (നാനി*) എന്ന് പരിചയപ്പെടുത്തുന്നത് അന്തസ്സായി അവർ കരുതി . അവരുടെ ഗ്രാമത്തിൽ സ്ത്രീകൾ ജോലിക്കു പോകാറില്ല ; ഗൃഹഭരണം മാത്രം ചെയ്യുന്നു. അത് കൊണ്ടു തന്നെ അന്യന്റെ വീട് വൃത്തിയാക്കുന്നതും , പാത്രങ്ങൾ കഴുകുന്നതും പുറത്തറിയുന്നത് കുറച്ചിലായേ അവർ കരുതിയുള്ളൂ. "മകൻ കൊറിയൻ ഭാഷ പഠിക്കുന്നത് കാത്മണ്ഡുവിലാണ് ,ദീദി , അവിടെ ചിലവ് കൂടുതലാണ് " ,എന്ന് അവർ പലവുരു ആവർത്തിച്ചുകഴിഞ്ഞിരുന്നു അതിനോടകം. "അതിനാൽ ഞാനിവിടെ ജോലി ചെയ്യുന്നു , ദീദി . മകൻ കൊറിയയിൽ പോയിക്കഴിഞ്ഞാൽ ഞങ്ങൾ രക്ഷപ്പെടും . പിന്നെ ഞങ്ങൾ തിരിച്ചു ഗ്രാമത്തിലേക്കു പോകും ", അവർ സമാധാനിച്ചു . എന്നാൽ ഞാൻ नानी എന്നല്ല nanny എന്നാണ് പറയുന്നതെന്ന് ഞാൻ തിരുത്തിയില്ല. ഒരു മലയാളിയെയും നേപ്പാളിയെയും രൂപവ്യത്യാസമില്ലേയെന്നു ചോദിച്ചു ഞാനവരെ ബുദ്ധിമുട്ടിച്ചില്ല . അറിവില്ല്യായ്മ ചിലപ്പോഴെല്ലാം ഒരനുഗ്രഹമല്ലേ ? - അതിൽനിന്നും വരുന്ന അപൂർവമായ സുഖത്തെ ഞാനായിട്ടെന്തിനു ഇല്ലാതാക്കണം ? മിണ്ടാതിരിക്കുന്നതു കൊണ്ട് അവരുടെ ജോലിക്കു ഞാനൊരു അന്തസ്സു കല്പിച്ചുകൊടുക്കുകയായിരുന്നു - അവരറിയാതെ ഞാനവരെ ചൂഷണം ചെയ്യുകയായിരുന്നു
അങ്ങനെ ഏതാനും മാസങ്ങൾ കടന്നുപോയി. തണുപ്പുകാലമായി .സൂര്യപ്രകാശം ലഭിക്കുന്നത് കുറഞ്ഞു തുടങ്ങി , നിലമെല്ലാം തണുത്തുകിടന്നു .കുട്ടികൾക്ക് തണുപ്പടിക്കാതിരിക്കാൻ ഒന്നിലധികം വസ്ത്രങ്ങൾ ധരിപ്പിച്ചു . എന്നിട്ടും , അവർക്കു മത്സരിച്ചു സൂക്കേട് പിടിക്കാൻ തുടങ്ങി . തുളസി വീട്ടിലില്ലാത്ത സമയം പനി പിടിച്ച കുട്ടികളെ നോക്കാൻ വീട്ടിലിരുന്നു ഓഫീസ് ജോലി ചെയ്യാൻ പലപ്പോഴും ഞാൻ നിർബന്ധിതയായി. അങ്ങിനെയുള്ള ദിവസങ്ങളിൽ കുട്ടികൾക്കുള്ളത് മാത്രം വീട്ടിലുണ്ടാക്കി എനിക്കുള്ള ഭക്ഷണം ഞാൻ പുറമെ ഹോട്ടലിൽ നിന്നും വരുത്തിച്ചു ; ഇടിവെട്ടേറ്റവന് പാമ്പുകടി ഏൽക്കരുതെന്നത് എൻറെ ആവശ്യമായിരുന്നു. പതിവുപോലെ , ഉച്ച കഴിഞ്ഞപ്പോൾ തുളസി കയറിവന്നു.
"കുട്ടികൾ ഇന്നും സ്കൂളിൽ പോയില്ലേ , ദീദി ? , അവരുടെ നെറ്റിയിൽ കൈവെച്ചു സ്ഥിതി വിലയിരുത്തിയതിനു ശേഷം എന്നോട് ചോദിച്ചു.
"ദീദി, ഈ പൊതിയിലെന്താ , ഇന്നും ഒന്നും ഉണ്ടാക്കിയില്ലേ ?" -ഒരു ഭക്ഷണപ്പൊതിയെന്റെ നേരെ നീട്ടി അവർ ചോദിച്ചു "എന്നോട് പറഞ്ഞിരുന്നെങ്കിൽ ചപ്പാത്തിയും ആലൂക്കറിയും കൊണ്ടുവന്നേനെയല്ലോ ?", അവൾ പരിഭവപ്പെട്ടു
അത്രയും പറഞ്ഞു കൊണ്ട് അവർ നിലത്തു കാലുനീട്ടിയിരുന്നു ; കൂടുതൽ വാചാലയായി
"ദീദി , എനിക്കിവിടെ ജോലി ചെയ്യാൻ സന്തോഷമാണ്. ഞാൻ മാറി നിന്നാൽ നിങ്ങൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടാകുമെന്നും അറിയാം . പക്ഷെ, മാർച്ച് മാസത്തിൽ എനിക്ക് നേപ്പാളിൽ പോകേണ്ടതുണ്ട് , അവിടെപ്പോയി ഞങ്ങളുടെ ദേവതകൾക്കും പൂർവികർക്കും പൂജകൾ ചെയ്യേണ്ടതുണ്ട്. എല്ലാ വർഷവും മുടങ്ങാതെ ചെയ്യുന്നതാണ്. ", അവർ പറഞ്ഞു , "പോയാൽ രണ്ടു മാസം കഴിഞ്ഞേ വരൂ ", അവർ കൂട്ടിച്ചേർത്തു, " ഞാൻ പോയാൽ ദീദി വേറെ ആരെയെങ്കിലും ജോലിക്കു വയ്ക്കുമോ ", അവരെന്റെ മനസ്സറിയാൻ ശ്രമിച്ചു.
കമ്പ്യൂട്ടറിൽ നിന്ന് നിമിഷനേരത്തേക്കു ഞാനവൾക്കുനേരെ ദൃഷ്ടി നീട്ടി.
"ദീദി , ഞാനിതിനു മുമ്പ് വേറൊരു വീട്ടിൽ ജോലിക്കു നിന്നിരുന്നു ", മനസ്സുതുറക്കാനുള്ള ഒരവസരമായി അവരതു കണ്ടു . "അവർ മുസല്മാന്മാരായിരുന്നു. അവർ ഗോമാംസം ഭക്ഷിക്കും. അവിടെ പോയി തുടങ്ങിയതിൽ പിന്നെയോ എനിക്കെന്നും തലവേദനയും. അങ്ങനെ ഒരു ദിവസം രാത്രി ഞാനൊരു സ്വപ്നം കണ്ടു - ഞങ്ങളുടെ പൂർവികർ ഒരു പശുവിന്റെ പുറത്തു കേറി വന്നിരിക്കുന്നു. ഗോമാംസാഹാരികൾക്കു വേണ്ടി ജോലി ചെയ്തിട്ടു വേണോ തുളസിക്കു ജീവിക്കാൻ എന്നു എന്നോടവർ ചോദിച്ചു. മൂന്നു തലമുറക്കാർ ഉണ്ടായിരുന്നു. കാലുകളിൽ ചെരുപ്പിട്ടിട്ടില്ലായിരുന്നു - ഇപ്പോഴും ഇല്യായ്മ തന്നെയായിരിക്കണം . എന്നാലും എന്റെയൊരു സഹായവും വേണ്ടെന്നവർ പറഞ്ഞു . അതിൽ പിന്നെ ഞാനാ വീട്ടിൽ പോയിട്ടില്ല . ഇവിടെ ജോലിക്കു വന്നതിൽ പിന്നെ എനിക്ക് തലവേദനയും ദുഃസ്വപ്നങ്ങളും ഉണ്ടായിട്ടില്ല " , ഒരു മുഖസ്തുതിയാൽ അവരെന്നെ പൂർവികരുടെ ശാഠ്യങ്ങളെ കുറിച്ച് ബോധിപ്പിച്ചു
തുളസിയുടെ വാക്കുകളിലെ ആത്മവിശ്വാസം എന്നെ ഭയപ്പെടുത്തി. യുക്തിയെ തോൽപ്പിച്ച് കുടഞ്ഞെണീറ്റു കൊണ്ട് വിതരണക്കാരൻ കൊണ്ടുതന്നെ ഭക്ഷണപ്പൊതി ഞാൻ അടുക്കളയിലെ അരീംപാത്രത്തിൽ ഒളിപ്പിച്ചു. "ഇന്നുമാത്രംകേട്ടറിഞ്ഞ അദൃശ്യശക്തിയോടു ഞാൻ മത്സരത്തിനില്ല " , ഞാൻ തീരുമാനിച്ചിരുന്നു , "തുളസി പറഞ്ഞതിലെന്തെങ്കിലും സത്യമുണ്ടെങ്കിലോ - എൻ്റെ ഭക്ഷണത്തിനു ജീവൻ വെച്ചാൽ അതാദ്യം പറയുന്നത് 'ഇമ്പേ!' എന്നായിരുന്നേനെ ". തുളസിയെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ലായിരുന്നു
രണ്ടു മാസം പെട്ടെന്നു കടന്നു പോയി
തുളസി നേപ്പാളിലേക്ക് വണ്ടി കേറിയിട്ട് ഇപ്പോൾ രണ്ടാഴ്ചയായി . ബാബുറാമിനെ പലകുറി ഫോണിൽ വിളിച്ചു - കിട്ടിയില്ല. നാട്ടിലൊരു മഹാമാരിയുണ്ട് പോകരുതെന്ന് ഞങ്ങൾ പലകുറി പറഞ്ഞതാണ് . തുളസിബായിയോടൊപ്പം താനും വരുമെന്ന് മൂന്നുവയസ്സുകാരൻ ശാഠ്യം പിടിച്ചതാണ് . പക്ഷെ ഒന്നിനും തുളസിയുടെ യാത്ര തടുക്കാനായില്ല . തുളസി യാത്രയാവുമ്പോൾ ഇന്ത്യൻ റെയിൽവേ അടച്ചിട്ടില്ലായിരുന്നു . ഡൽഹി - ഗോരഖ്‌പൂർ വഴി വേണം തുളസിക്ക് നേപ്പാളിൽ എത്താൻ . തുളസിക്കു നേപ്പാളിലെത്താൻ സാധിച്ചോ എന്നെനിക്കറിയില്ല. കാരണം , മറ്റുപാധികൾ തുറക്കാതെ ഇന്ത്യൻ സർക്കാരിന് അതിർത്തികൾ അടക്കേണ്ടി വന്നു. നേപ്പാളിലെത്താൻ കടമ്പകൾ കുറെ കടക്കേണ്ടിയിരുന്നു - മഹാമാരികൾക്കു അതിർത്തികൾ പ്രശ്നമല്ലല്ലോ .
അർദ്ധവിരാമമാകേണ്ടിയിരുന്ന എത്ര കഥകൾക്കു ഇവ്വിധം വിരാമമിട്ടുകൊണ്ടായിരിക്കും ഈ മഹാമാരി പെയ്തൊഴിയുക . ഈ കൊടുങ്കാറ്റിൽ മറിഞ്ഞുവീണ വിശ്വാസബിംബങ്ങൾ ഉയർത്തെണീക്കുമോ ? അവ ഇനിയും മനുഷ്യരെ അന്ധരാക്കുമോ ? നേപ്പാളിൽനിന്നും ഇനിയും മഞ്ഞിന്റെ നൈര്മല്യമുള്ള തുളസിമാർ നമ്മുടെ ഭരണാധികാരികളെ വിശ്വസിച്ചു തിരിച്ചു വരുമോ ? അതിൽ ഞങ്ങളുടെ തുളസിയും ഉണ്ടാകുമോ ? അതോ, അവളിതിനോടകം പൂർവികരിൽ ചേർന്നുകാണുമോ ? - എത്ര ചോദ്യങ്ങൾ അവശേഷിപ്പിച്ചിട്ടാകും ഈ ദുരിതകാലം കടന്നുപോകുക
नानी*(നാനി*) : ഹിന്ദി പദം : അമ്മേടെ 'അമ്മ
nanny : ഇംഗ്ലീഷ് പദം : കുട്ടികളെ വീട്ടിൽ വന്നു നോക്കുന്ന സ്ത്രീ

കയ്യടക്കത്തോടെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.. ആഖ്യാനശൈലിയും ബഹുകേമം.. എഴുതുക .. എഴുതികൊണ്ടേയിരിക്കുക
ReplyDeleteനന്ദി ; വീണ്ടും വരിക :)
Delete